Culture Carnival
സ്നേഹത്തിന്റെ സകല ഭാവങ്ങളെയും ചിത്രങ്ങളിലൂടെ, ഫോട്ടോയിലൂടെ, എഴുത്തിലൂടെ, പാട്ടിലൂടെ അവതരിപ്പിക്കാൻ ഒരു സാംസ്കാരികോത്സവം ഒരുക്കുന്നു സ്നേഹമ്യൂസിയം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും സംഘ പ്രദർശനവും ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവരുടെ ഏകാംഗ പ്രദർശനവും സംഘടിപ്പിക്കും. ഏറ്റവും നല്ല കവിതകളും കഥകളും ഉൾക്കൊള്ളിച്ച് പുസ്തകം തയ്യാറാക്കും. 2025 ആഗസ്ത് 15 നു അരങ്ങേറി ഒരു മാസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ സമ്മാനാർഹരായ ഗായകർക്ക് ഗാനങ്ങൾ അവതരിപ്പിക്കാനും പ്രാസംഗികർക്ക് സംസാരിക്കാനും അവസരം നൽകും. ഇതിനോടൊപ്പം സെർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹമ്യൂസിയം കാണാനുള്ള അവസരവും കാത്തിരിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ആസക്തികളിൽ നിന്നും വിടുതൽ നേടി കലയുടെയും സംസ്കാരത്തിൻ്റെയും രംഗങ്ങളിലേക്ക് യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും മനസ്സിനെ തിരികെയെത്തിക്കുവാൻ ഈ മത്സരങ്ങളും സാംസ്കാരികോത്സവവും സഹായിക്കും എന്ന് ഞങ്ങൾ സ്നേഹമ്യൂസിയം പ്രവർത്തകരും മ്യൂസിയം സുഹൃത്തുക്കളും വിശ്വസിക്കുന്നു.
മനുഷ്യരുടെയും പ്രകൃതിയിലെ മറ്റേതൊരു ജീവിയുടെയും സ്വാഭാവികമായ സ്നേഹവാത്സല്യങ്ങളും സൗഹൃദവും വ്യക്തിബന്ധങ്ങളിലെ ഗാഢനിമിഷങ്ങളും വിഷയമാക്കാം.
ക്യാമറയിലോ മൊബൈൽ ഫോണിലോ എടുത്ത ഫോട്ടോഗ്രാഫുകൾ, ഡിജിറ്റൽ ആർട്ട് എന്നിവ HD റെസൊല്യൂഷനിൽ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ ഗുണനിലവാരമുള്ള പ്രിന്റുകൾ പ്രദർശനത്തിന് നൽകേണ്ടതാണ്.
കടലാസിലോ കാൻവാസിലോ ഏതു മാധ്യമം ഉപയോഗിച്ച് വരച്ച സൃഷ്ടിയും മത്സരത്തിനായാക്കാം. ചിത്രങ്ങളുടെ ഡിജിറ്റൽ കോപ്പി HD റെസൊല്യൂഷനിൽ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ ഒറിജിനൽ വർക്കുകൾ പ്രദർശനത്തിന് നൽകേണ്ടതാണ്.
കഥ, കവിത, കത്ത് എന്നിവ ടെക്സ്റ്റ് ആയി ടൈപ്പ് ചെയ്ത് അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളുടെ ഒറിജിനൽ കോപ്പി സ്വന്തം കൈപ്പടയിൽ എഴുതി പ്രസിദ്ധീകരണത്തിന് മുൻപ് സമർപ്പിക്കേണ്ടതാണ്.
ഗാനങ്ങൾ ആദ്യത്തെ നാല് വരികൾ മാത്രം ശ്രുതിമാത്രം ഉപയോഗിച്ച്, ഓർക്കസ്ട്ര/കരോക്കെ എന്നിവ ഇല്ലാതെ പാടി റെക്കോർഡ് ചെയ്ത് അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഗാനങ്ങൾ സാംസ്കാരികോത്സവത്തിന് അവതരിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ ഓർക്കസ്ട്ര/കരോക്കെ എന്നിവ ഉപയോഗിച്ച് മുഴുവനായി പാടാവുന്നതാണ്.
പ്രസംഗം റെക്കോർഡ് ചെയ്ത് അയക്കുക. അഞ്ചു മിനിറ്റിൽ കൂടരുത്. തെരഞ്ഞെടുക്കപ്പെടുന്നവ സാംസ്കാരികോത്സവത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
ഗാനാലാപനം, പ്രസംഗം എന്നിവ സാംസ്കാരികോത്സവത്തിലെ അവതരണത്തിൻ്റെ അടിസ്ഥാനത്തിൽ സമ്മാനാർഹരെ തെരഞ്ഞെടുക്കും.
artmuseumoflove@gmail.com എന്ന ഈമെയിലിലേക്കോ 8547710103 എന്ന വാട്സ്ആപ് നമ്പറിലേക്കോ സൃഷ്ടികൾ HD റെസൊല്യൂഷനിൽ അയക്കുക. സ്വന്തം പേര്_സൃഷ്ടിയുടെ പേര്_മത്സര വിഭാഗം എന്നിങ്ങനെ ഫയലിനു പേരിടുക. ഉദാ: Raj Mohan_Lovers in a beach_photography.jpg. സൃഷ്ടിയോടൊപ്പം പ്രവേശന ഫീസ് മുതിർന്നവർ 200 രൂപയും വിദ്യാർഥികൾ 100 രൂപയും 8547710103 എന്ന ജി-പേ / UPI നമ്പറിലേക്ക് അയച്ച് സ്ക്രീൻഷോട്ട് അതെ നമ്പറിലേക്ക് അയക്കുക. ഒരാൾക്ക് രണ്ട് സൃഷ്ടികൾ വീതം അയക്കാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു മാസത്തിനുള്ളിൽ ഏതു പ്രവൃത്തി ദിവസവും സ്നേഹമ്യൂസിയത്തിലെ അമൂല്യമായ കലാസൃഷ്ടികൾ സൗജന്യമായി കാണാനാകും